റമദാനിൽ സർക്കാർ ഓഫിസുകളിൽ ഫ്ലെക്സിബ്ള്‍ ജോലി സമയം
text_fieldsകുവൈത്ത് സിറ്റി: റമദാനിൽ കുവൈത്തിലെ സർക്കാർ ഓഫീസുകളിലും മന്ത്രാലയങ്ങളിലും ഫ്ലെക്സിബ്ള്‍ ജോലി സമയം നടപ്പാക്കും. ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ നാലര മണിക്കൂറാണ് റമദാനിലെ ജോലി സമയം.
ഇതില്‍ സ്ത്രീ ജീവനക്കാര്‍ക്ക് ഷിഫ്റ്റുകളുടെ തുടക്കത്തിലും അവസാനത്തിലും 15 മിനിറ്റ് വീതം 30 മിനിറ്റ് ഗ്രേസ് പിരീഡ് അനുവദിക്കും. എന്നാല്‍ പുരുഷ ജീവനക്കാര്‍ക്ക് 15 മിനിറ്റ് മാത്രമേ ഗ്രേസ് പിരീഡ് അനുവദിക്കുകയുള്ളൂ. ഗ്രേസ് പിരീഡിൽ തൊഴിലാളിക്ക് വേണമെങ്കിൽ ജോലി ചെയ്യാതിരിക്കാം. ഫലത്തിൽ സർക്കാർ ഓഫിസുകളിലെ വനിത ജീവനക്കാർ റമദാനിൽ ദിവസവും നാലുമണിക്കൂറും പുരുഷ ജീവനക്കാർ നാലേകാൽ മണിക്കൂറും മാത്രമേ ജോലി ചെയ്യേണ്ടി വരൂ.
ഫ്ലെക്സിബ്ൾ ജോലി സമയം നടപ്പാക്കുന്നതിലൂടെ തൊഴിലാളികളുടെ ഉൽപാദനക്ഷമതയും സര്‍ക്കാര്‍ ഓഫിസുകളുടെ കാര്യക്ഷമതയും വർധിപ്പിക്കാൻ കഴിയുമെന്ന് അധികൃതർ പ്രതീക്ഷ പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

