Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightലു​ലു...

ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ‘ഫ്ലേ​വേ​ഴ്സ് ഓ​ഫ് ഫാ​ർ ഈ​സ്റ്റ്’ പ്ര​മോ​ഷ​ൻ 19 വ​രെ

text_fields
bookmark_border
ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ‘ഫ്ലേ​വേ​ഴ്സ്  ഓ​ഫ് ഫാ​ർ ഈ​സ്റ്റ്’ പ്ര​മോ​ഷ​ൻ 19 വ​രെ
cancel
camera_alt

ദ​ജീ​ജി​ലെ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ‘ഫ്ലേ​വേ​ഴ്സ് ഓ​ഫ് ഫാ​ർ ഈ​സ്റ്റ്’ പ്ര​മോ​ഷ​ൻ കാ​മ്പ​യി​ന്

തു​ട​ക്ക​മി​ട്ട് കു​വൈ​ത്ത് ലു​ലു മാ​നേ​ജ്മെ​ന്റ് പ്ര​തി​നി​ധി​ക​ളും വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ

അം​ബാ​സ​ഡ​ർ​മാ​രും ചേ​ർ​ന്ന് കേ​ക്ക് മു​റി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ ‘ഫ്ലേ​വേ​ഴ്സ് ഓ​ഫ് ഫാ​ർ ഈ​സ്റ്റ്’ പ്ര​മോ​ഷ​ൻ കാ​മ്പ​യി​ൻ തു​ട​ങ്ങി. താ​യ്‌​ല​ൻ​ഡ്, വി​യ​റ്റ്നാം, മ​ലേ​ഷ്യ, ഫി​ലി​പ്പീ​ൻ​സ്, ഇ​ന്തോ​നേ​ഷ്യ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള വൈ​വി​ധ്യ​മാ​ർ​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ൾ, ഭ​ക്ഷ​ണ​ങ്ങ​ൾ, പാ​ച​ക​രീ​തി​ക​ൾ എ​ന്നി​വ​യു​ടെ പ്ര​മോ​ഷ​നാ​ണ് കാ​മ്പ​യി​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്.

എ​ക്സ് ക്ലൂ​സി​വ് ഡി​സ്കൗ​ണ്ടു​ക​ളും ഓ​ഫ​റു​ക​ളി​ലും ഇ​വ വാ​ങ്ങാ​ൻ ക​ഴി​യും. ഇ​തി​ന്റെ ഭാ​ഗ​മാ​യി സാം​സ്കാ​രി​ക പ്ര​ദ​ർ​ശ​ന​ങ്ങ​ളും പ​രി​പാ​ടി​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. 19ന് ​സ​മാ​പി​ക്കും. ദ​ജീ​ജി​ലെ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ഇ​ന്തോ​നേ​ഷ്യ​ൻ അം​ബാ​സ​ഡ​ർ എ​ച്ച്.​ഇ. ലീ​ന മ​രി​യാ​ന, ഫി​ലി​പ്പീ​ൻ​സ് അം​ബാ​സ​ഡ​ർ എ​ച്ച്.​ഇ. ജോ​സ് ക​ബ്രേ​ര മൂ​ന്നാ​മ​ൻ, താ​യ്‌​ല​ൻ​ഡ് അം​ബാ​സ​ഡ​ർ എ​ച്ച്.​ഇ. എ​ക​പാ​ൽ തു​ട​ങ്ങി​യ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

‘ഫ്ലേ​വേ​ഴ്സ് ഓ​ഫ് ഫാ​ർ ഈ​സ്റ്റ്’ പ്ര​മോ​ഷ​ന്റെ ഭാ​ഗ​മാ​യി അ​ര​ങ്ങേ​റി​യ സാം​സ്കാ​രി​ക പ​രി​പാ​ടി

താ​യ്‌​ല​ൻ​ഡ്, വി​യ​റ്റ്‌​നാം, മ​ലേ​ഷ്യ, ഫി​ലി​പ്പീ​ൻ​സ്, ഇ​ന്തോ​നേ​ഷ്യ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള പ​ര​മ്പ​രാ​ഗ​ത സാം​സ്‌​കാ​രി​ക പ്ര​ക​ട​ന​ങ്ങ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​റ്റു​കൂ​ട്ടി. ലു​ലു ഔ​ട്ട്‍ല​റ്റു​ക​ളി​ൽ പ്ര​ത്യേ​ക സെ​ൽ​ഫി ഏ​രി​യ​ക​ളും തു​റ​ന്നി​ട്ടു​ണ്ട്. അ​തി​നാ​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക് ത​ങ്ങ​ളു​ടെ​യും പ്രി​യ​പ്പെ​ട്ട​വ​രു​ടെ​യും ചി​ത്ര​ങ്ങ​ൾ ഐ​ക്ക​ണി​ക് ഫീ​ച്ച​റു​ക​ളു​ടെ​യും യാ​ത്രാ​സ്ഥ​ല​ങ്ങ​ളു​ടെ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ ക്ലി​ക് ചെ​യ്യാ​നാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lulu Hypermarket'Flavors Of Far East'
News Summary - 'Flavors Of Far East' at Lulu Hypermarket
Next Story