അഭിമാനം ഉയരെ: 2019 മീറ്റർ നീളത്തിൽ കുവൈത്ത് പതാക ഇന്ന് ഗിന്നസിലേക്ക്
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തിെൻറ 58ാം സ്വാതന്ത്ര്യദിനവും വിമോചനത്തിെൻറ 28ാമത് വർഷവു ം അമീർ അധികാരമേറ്റതിെൻറ 13ാം വാർഷികവും ആഘോഷിക്കുന്ന വേളയിൽ ലോകത്തിലെ ഏറ്റവും നീളംകൂടിയ ദേശീയ പതാക പാറിച്ച് കുവൈത്ത് ഞായറാഴ്ച ഗിന്നസ് ബുക്കിൽ ഇടംപിടിക്കും. മുബാറക് അൽ കബീർ വിദ്യാഭ്യാസ മേഖലയിലെ വിദ്യാർഥികളും അധ്യാപകരുമടക്കം 4000 പേരുടെ പങ്കാളിത്തത്തോടെയാണ് ലോകത്തിലെ ഏറ്റവും നീളംകൂടിയ പതാക നിർമിച്ചത്. 2019 മീറ്റർ നീളത്തിൽ പണിത പതാക ഞായറാഴ്ചയാണ് വാനിലേക്കുയർത്തുക. വിദ്യാഭ്യാസമന്ത്രി ഡോ. ഹാമിദ് അൽ ആസിമിയുടെ കാർമികത്വത്തിലും സാന്നിധ്യത്തിലും സബ്ഹാനിൽ ആഘോഷ പരിപാടികൾ നടക്കാറുള്ള മൈതാനിയിലാണ് പാതക ഉയർത്തൽ ചടങ്ങ് നടക്കുക. പ്രതിരോധ മന്ത്രി ശൈഖ് നാസൽ അൽ സബാഹ്, ആഭ്യന്തരമന്ത്രി ശൈഖ് ഖാലിദ് അൽ ജർറാഹ് അൽസബാഹ് എന്നിവരും ഗിന്നസ് ബുക്ക് വിധികർത്താക്കളും ചടങ്ങിൽ സംബന്ധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
