ഭക്ഷ്യ വിതരണ സേവനങ്ങൾക്ക് നിശ്ചിത ഫീസ്
text_fieldsകുവൈത്ത് സിറ്റി: ഡെലിവറി ഫീസും കമീഷനുകളും നിയന്ത്രിക്കുന്ന ജി.സി.സിയിലെ ആദ്യ രാജ്യമായി കുവൈത്ത്. റസ്റ്റാറന്റുകളുടെയും റെഡിമെയ്ഡ് ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകളുടെയും പ്രവർത്തനം നിയന്ത്രിക്കാൻ വാണിജ്യ വ്യവസായ മന്ത്രാലയം നിർബന്ധിത തീരുമാനം പുറത്തിറക്കി. ഉപഭോക്തൃ സംരക്ഷണം ശക്തിപ്പെടുത്തുകയും ഡിജിറ്റൽ വിപണിയിൽ സുതാര്യമായ മത്സരം ഉറപ്പാക്കുകയും ചെയ്യുകയാണ് പുതിയ തീരുമാനത്തിന്റെ ലക്ഷ്യം.
മൂന്ന് വർഷത്തേക്ക് ഡെലിവറി ഫീസും കമീഷനും മാറ്റമില്ലാതെ തുടരുക, നിർബന്ധിത എക്സ്ക്ലൂസിവ് കരാറുകൾ ഒഴിവാക്കുക, ഓർഡർ നൽകുന്നതിന് മുമ്പ് വില വ്യക്തമായി അറിയിക്കുക എന്നിവയാണ് പ്രധാന ചട്ടങ്ങൾ. ഇതോടെ റസ്റ്റാറന്റുകൾക്ക് ഒന്നിലധികം പ്ലാറ്റ്ഫോമുകളുമായി കരാർ ഒപ്പിടാനും അവരുടെ പ്രവർത്തന ഡാറ്റ സൗജന്യമായി ലഭിക്കാനും അവകാശമുണ്ടാകും. റദ്ദാക്കലുകളും പരാതികളും കൈകാര്യം ചെയ്യാൻ നിശ്ചിത സമയപരിധിയുള്ള സംവിധാനം നിർബന്ധമാക്കി. എല്ലാ ഡെലിവറി കമ്പനികളും രണ്ട് മാസത്തിനുള്ളിൽ ലൈസൻസ് പുതുക്കണമെന്നും മന്ത്രാലയം നിർദേശിച്ചു. നിയമലംഘനങ്ങൾക്ക് ലൈസൻസ് റദ്ദാക്കൽ വരെയുള്ള കർശന നടപടിയുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

