അഞ്ചുപേർ പിടിയിൽ
text_fields1. അനധികൃത കൈയേറ്റങ്ങൾ പൊളിച്ചുനീക്കുന്നു 2. പിടിച്ചെടുത്ത മദ്യം
കുവൈത്ത് സിറ്റി: നിയമലംഘകരെ പിടികൂടുന്നതിനും കൈയേറ്റങ്ങൾ നീക്കം ചെയ്യുന്നതിന്റെയും ഭാഗമായി കബ്ദിലെ മരുഭൂമിപ്രദേശങ്ങളിൽ ശക്തമായ പരിശോധന. മദ്യം, മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ എന്നിവയും 16 വാണ്ടഡ് വാഹനങ്ങളും പിടിച്ചെടുത്തു. വിവിധ കേസുകളിൽ തിരയുന്ന അഞ്ച് വ്യക്തികളെയും അറസ്റ്റ് ചെയ്തു. നിരവധി അനധികൃത ക്യാമ്പുകൾ നീക്കം ചെയ്തു. പിടിയിലായവർക്കെതിരെ ആവശ്യമായ നിയമ നടപടികൾ ആരംഭിച്ചു. പിടിച്ചെടുത്ത വസ്തുക്കൾ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
ആഭ്യന്തര മന്ത്രാലയം ക്രിമിനൽ സെക്യൂരിറ്റി സെക്ടർ, കുവൈത്ത് മുനിസിപ്പാലിറ്റി എന്നിവ സംയുക്തമായാണ് സുരക്ഷാ പരിശോധന നടത്തിയത്. പൊതുസുരക്ഷാ കാര്യങ്ങളുടെ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ഹമീദ് അൽ ദവാസ് ഓപ്പറേഷന് മേൽനോട്ടം വഹിച്ചു.
സുരക്ഷ നിലനിർത്തുന്നതിനും പൊതു ക്രമസമാധാനം മെച്ചപ്പെടുത്തുന്നതിനുമുള്ള തുടർച്ചയായ സുരക്ഷാ ശ്രമങ്ങളുടെ ഭാഗമായാണ് പരിശോധനയെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. സുരക്ഷയെയും പൊതു ക്രമസമാധാനത്തെയും ബാധിക്കുന്ന ലംഘനങ്ങൾ, കൈയേറ്റങ്ങൾ എന്നിവ കണ്ടെത്തുന്നതിനായി പരിശോധന തുടരും. നിയമലംഘകർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

