അഞ്ചംഗ മോഷണ സംഘം പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: കടകൾ, റസ്റ്റാറന്റുകൾ, എക്സ്ചേഞ്ച് ഓഫിസുകൾ എന്നിവിടങ്ങളിൽ മോഷണം നടത്തുന്ന ഇത്യോപ്യൻ സംഘം പിടിയിൽ. എക്സ്ചേഞ്ച് ഓഫിസിൽ രാത്രി മോഷണം നടന്നെന്ന റിപ്പോർട്ടിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അഞ്ചംഗ സംഘം പിടിയിലായത്.
സംഭവത്തിന് പിറകെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ജനറൽ ഡിപ്പാർട്ട്മെന്റ്, ഹവല്ലി ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്മെന്റുമായി സഹകരിച്ച് അന്വേഷണ നടപടികൾ ആരംഭിച്ചു. സാൽമിയ പൊലീസ് അന്വേഷണ സംഘം രൂപവത്കരിച്ച് പരിശോധനയും ഊർജിതമാക്കി.
തുടർന്ന് പ്രതികളെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ചെയ്തു. ചോദ്യം ചെയ്യലിൽ എല്ലാ കുറ്റങ്ങളും പ്രതികൾ സമ്മതിച്ചു. ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിനായി പ്രതികളെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

