Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അഞ്ച് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കി
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്തിൽ അഞ്ച് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കിയതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം സെൻട്രൽ ജയിലിലായിരുന്നു ശിക്ഷ നടപ്പാക്കിയത്. കൊലപാതകം, ആയുധ കുറ്റകൃത്യങ്ങൾ, തട്ടിക്കൊണ്ടുപോകൽ, ലൈംഗികാതിക്രമം എന്നിവയിൽ ശിക്ഷിക്കപ്പെട്ടവരാണ് ഇവർ.
ഒരു ഈജിപ്ഷ്യൻ പൗരനും വധശിക്ഷയിൽ ഉൾപ്പെട്ടതായിഅധികൃതർ അറിയിച്ചു. അപ്പീൽ കോടതി വിധി ശരിവച്ചതിന് ശേഷം അമീറിന്റെ അംഗീകാരത്തെ തുടർന്നാണ് ശിക്ഷ നടപ്പാക്കിയത്. നിയമപരമായ എല്ലാ നടപടികളും പൂർത്തിയാക്കിയ ശേഷമാണ് ശിക്ഷ നടപ്പാക്കിയതെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

