Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മത്സ്യബന്ധന നിയന്ത്രണം: കുവൈത്തിൽ മീൻവില ഉയർന്നുതന്നെ

text_fields
bookmark_border
വില നിയ​ന്ത്രണം പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ ലേലം നിരീക്ഷിച്ച് ഉദ്യോഗസ്ഥർ
മത്സ്യബന്ധന നിയന്ത്രണം:   കുവൈത്തിൽ മീൻവില ഉയർന്നുതന്നെ
cancel

കുവൈത്ത് സിറ്റി: കുവൈത്തിൽ മത്സ്യത്തിന്റെയും ചെമ്മീനിന്റെയും വില ഉയർന്ന നിലയിൽ തുടരുന്നു. പ്രാദേശിക മീൻപിടിത്തത്തിലെ നിയന്ത്രണങ്ങളും ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള നിയന്ത്രണങ്ങളുമാണ് പ്രധാന കാരണം. ഇതിന് പുറമെ ഇറക്കുമതി ചെയ്യുന്ന മത്സ്യങ്ങളുടെ ലേലവും വില ഉയരാൻ കാരണമാകുന്നതായി അധികൃതർ പറഞ്ഞു. നിലവില്‍ ഒരു കൊട്ട ചെമ്മീനിന് 40 മുതൽ 45 ദീനാർ വരെയാണ് വില. ജൂലൈ ഒന്ന് മുതൽ ആഗസ്റ്റ് ഒമ്പത് വരെ 826 ടണ്ണിലധികം മത്സ്യവും ചെമ്മീനും വിപണിയിലെത്തി. ഇതിൽ പ്രാദേശിക മത്സ്യവും ഇറക്കുമതി ചെയ്ത മത്സ്യവും ഉൾപ്പെടുന്നു. മത്സ്യവിപണിയിലെ വിലയും ലേല നടപടികളും നിരീക്ഷിക്കാൻ പരിശോധന ശക്തമാക്കിയതായി അധികൃതർ അറിയിച്ചു. വിപണിയിൽ മത്സ്യലഭ്യത വർധിപ്പിച്ച് വില നിയന്ത്രിക്കാൻ നടപടികൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

വാണിജ്യ-വ്യവസായ മന്ത്രി ഉസാമ ബൂദായിയുടെ നിർദ്ദേശപ്രകാരം വാണിജ്യ പരിശോധനാ സംഘങ്ങൾ പ്രാദേശിക മത്സ്യവിപണികളിൽ പരിശോധന ശക്തമാക്കി. അഹമ്മദി ഗവർണറേറ്റിലെ അൽ-കൂട്ട് വിപണിയിൽ നടന്ന ചെമ്മീൻ ലേലം ഉദ്യോഗസ്ഥർ നേരിട്ടെത്തി വിലയിരുത്തി. ലേല നടപടികൾ കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പുലർച്ചെ മുതൽ പരിശോധനാ സംഘങ്ങൾ വിപണിയിലുണ്ടായിരുന്നതായി കൊമേഴ്‌സ്യൽ കൺട്രോൾ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഫൈസൽ അൽ അൻസാരി പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - മത്സ്യബന്ധന നിയന്ത്രണം: കുവൈത്തിൽ മീൻവില ഉയർന്നുതന്നെ
Next Story