മത്സ്യസമ്പത്തിൽ 25 ശതമാനം കുറവ്: മത്സ്യ ഫാം തുടങ്ങാൻ മത്സ്യവിഭവ അതോറിറ്റി
text_fieldsകുവൈത്ത് സിറ്റി: പ്രത്യുൽപാദന തോതിനെക്കാൾ അധികമായി മത്സ്യം പിടിക്കുന്നതുമൂലം രാ ജ്യത്തിെൻറ സമുദ്ര പരിധിയിലുള്ള മത്സ്യ സമ്പത്തിൽ വലിയ കുറവുണ്ടായതായി കാർഷിക മത്സ ്യവിഭവ അതോറിറ്റി മേധാവി ശൈഖ് മുഹമ്മദ് അൽ യൂസുഫ് പറഞ്ഞു. മീൻ വളർത്തുന്ന ഫാം തുട ങ്ങാൻ അതോറിറ്റി അനുയോജ്യമായ സ്ഥലം അന്വേഷിക്കുകയാണ്. ശാസ്ത്ര ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിെൻറ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക. രാജ്യത്തെ മത്സ്യസമ്പത്തിൽ 25 ശതമാനം കുറവുണ്ടായിട്ടുണ്ട്. കടലിലെ കുറവ് കരയിലെ വളർത്തലിലൂടെ നികത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുവൈത്ത് സമുദ്ര പരിധിയിൽ ചില മത്സ്യം വംശനാശഭീഷണി നേരിടുകയാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 10 ശതമാനമാണ് പ്രത്യുൽപാദനം വഴി പ്രതിവർഷം വർധന സംഭവിക്കുന്നത്. എന്നാൽ, 30 ശതമാനമാണ് വർഷവും പിടിക്കുന്നത്. ഇത് ചില മത്സ്യങ്ങളുടെ വംശനാശത്തിനുതന്നെ കാരണമാവുമെന്നാണ് മുന്നറിയിപ്പ്.
സ്വദേശികളുടെയും വിദേശികളുടെയും ഇഷ്ട ഇനങ്ങളായ ആവോലി, ഹമൂർ, അയക്കൂറ, അൽ ശഅം, മീദ് പോലുള്ള മത്സ്യശേഖരങ്ങളിൽ മുൻ കാലങ്ങളെ അപേക്ഷിച്ച് ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. പ്രജനന കാലങ്ങളിലെ മത്സ്യവേട്ടക്കും ചെറുകണ്ണി വലകളിൽ മത്സ്യം പിടിക്കുന്നതും ശക്തമായി വിലക്കിയിട്ടുണ്ടെങ്കിലും ഇതൊന്നും പരിഗണിക്കാതെയാണ് മത്സ്യവേട്ട. 10 വർഷത്തിനിടെ ചെമ്മീൻ ലഭ്യത 40 ശതമാനം കുറഞ്ഞു. മത്സ്യ സമ്പത്ത് വർധിപ്പിക്കാൻ കുവൈത്ത് ശാസ്ത്ര-ഗവേഷണ കേന്ദ്രത്തിെൻറ നേതൃത്വത്തിൽ ശ്രമം നടത്തി വരുകയാണ്. വഫ്റ, അബ്ദലി തുടങ്ങിയ കാർഷിക പ്രദേശങ്ങളിൽ ഇത്തരം മത്സ്യകുഞ്ഞുങ്ങളെ ഗവേഷണത്തിലൂടെ വിരിയിക്കുന്ന പദ്ധതി പുരോഗമിക്കുകയാണ്. ഇങ്ങനെ വിരിയിച്ച കുഞ്ഞുങ്ങളെ ഘട്ടംഘട്ടമായി കടലിലെ വിവിധ ഭാഗങ്ങളിൽ നിക്ഷേപിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
