ഖുർആൻ സംസാരിക്കുന്നത് നീതിയെക്കുറിച്ച് -ഫൈസൽ അസ്ഹരി
text_fields'വെളിച്ചമാണ് ഖുർആൻ' കെ.ഐ.ജി റിഗ്ഗായ് ഏരിയ ചർച്ചാസംഗമത്തിൽ ഫൈസൽ അസ്ഹരി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ഖുർആൻ ഏറ്റവും കൂടുതൽ സംസാരിക്കുന്നത് നീതിയെക്കുറിച്ചാണ്. നീതി മരിച്ച ഒരു സമൂഹത്തിൽ മനുഷ്യത്വവും നിർഭയത്വവും മരിക്കുമെന്നും ഏതുഘട്ടത്തിലും നീതിക്കുവേണ്ടി നിലകൊള്ളണമെന്നാണ് ഖുർആന്റെ ആഹ്വാനമെന്നും പണ്ഡിതനും വാഗ്മിയും ആലുവ അസ്ഹറുൽ ഉലൂം കോളജ് പ്രിൻസിപ്പലുമായ ഫൈസൽ അസ്ഹരി.
കേരള ഇസ് ലാമിക് ഗ്രൂപ് (കെ.ഐ.ജി) കുവൈത്ത് നടത്തി വരുന്ന 'വെളിച്ചമാണ് ഖുർആൻ' കാമ്പയിനോടനുബന്ധിച്ച് റിഗ്ഗായ് ഏരിയ, കെ.ഐ.ജി ഹാളിൽ സംഘടിപ്പിച്ച ചർച്ചാസംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഖുർആൻ മുസ്ലിംകൾക്ക് മാത്രമുള്ള സന്മാർഗമല്ല, മുഴുവൻ ജനങ്ങൾക്കുമുള്ളതാണ്. അല്ലാഹു എന്നത് സർവേശ്വരൻ എന്നതിനു അറബിയിൽ പറയുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സദസ്യരുടെ ചോദ്യങ്ങൾക്കും ഫൈസൽ അസ്ഹരി മറുപടി നൽകി. ഏരിയ ആക്ടിങ് പ്രസിഡന്റ് ഇ.കെ. സലാഹുദ്ദീൻ അധ്യക്ഷതവഹിച്ചു. അൻസാർ സ്വാഗതവും മുഹമ്മദ് ഫഹീം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

