Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിൽ ആദ്യ...

കുവൈത്തിൽ ആദ്യ ഒമിക്രോൺ കേസ് സ്ഥിരീകരിച്ചു

text_fields
bookmark_border
കുവൈത്തിൽ ആദ്യ ഒമിക്രോൺ കേസ് സ്ഥിരീകരിച്ചു
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ ആദ്യ ഒമിക്രോൺ വൈറസ്​ കേസ് സ്ഥിരീകരിച്ചു. ആഫ്രിക്കൻ രാജ്യത്ത്​ പോയിട്ടുണ്ടായിരുന്ന യൂറോപ്യൻ പൗരനാണ്​ ജനിതക മാറ്റം വന്ന കൊറോണ വൈറസ്​ സ്ഥിരീകരിച്ചത്​. ഇയാൾ രണ്ട്​ ഡോസ്​ വാക്​സിൻ സ്വീകരിച്ചിട്ടുണ്ടായിരുന്നുവെന്ന്​ ആരോഗ്യ മന്ത്രാലയ വക്​താവ്​ ഡോ. അബ്​ദുല്ല അൽ സനദ്​ അറിയിച്ചു. കുവൈത്തിൽ എത്തുന്നതിനു മുമ്പ്​ തന്നെ അംഗീകൃത വാക്സി​െൻറ രണ്ടു ഡോസുകളും ഇദ്ദേഹം പൂർത്തിയാക്കിയിരുന്നതായും രോഗ ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് കോവിഡ്​ പ്രോ​േട്ടാകോൾ പാലിച്ച്​ ഇൻസ്​റ്റിറ്റ്യൂഷനൽ ​ക്വാറൻറീനിലാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിവിധ രാജ്യങ്ങളിൽ ഒമിക്രോൺ വൈറസ്​ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ കുവൈത്ത്​ സാധ്യമായ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ബൂസ്​റ്റർ ഡോസ്​ ഉൾപ്പെടെ വാക്​സിൻ സ്വീകരിക്കാൻ കുവൈത്തികളും വിദേശികളും മുന്നോട്ടുവരണമെന്നും അധികൃതർ അഭ്യർഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19omicron
News Summary - /gulf-news/kuwait/first-omicron-reported-in-kuwait-888037
Next Story