കുവൈത്ത് വിമാനത്താവളത്തിൽ ആദ്യ മൊബൈൽ ഭക്ഷ്യ പരിശോധന ലാബ്
text_fieldsകുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവർത്തനമാരംഭിച്ച മൊബൈൽ ഭക്ഷ്യ പരിശോധന ലാബ്
കുവൈത്ത് സിറ്റി: കുവൈത്തിലെ ആദ്യത്തെ മൊബൈൽ ഭക്ഷ്യ പരിശോധന ലാബ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവർത്തനമാരംഭിച്ചു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും വ്യാപാരം സുഗമമാക്കാനുമുള്ള നടപടികളുടെ ഭാഗമായാണ് മൊബൈൽ ഭക്ഷ്യ പരിശോധന ലാബ് സ്ഥാപിച്ചത്. പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷന്റെ നേതൃത്വത്തിലാണ് പുതിയ സംരംഭം.
വിമാനത്താവളത്തിൽ തന്നെ ഭക്ഷ്യവസ്തുക്കൾ, പ്രത്യേകിച്ച് പെട്ടെന്ന് കേടാകുന്നവയുടെ പരിശോധന നടത്താൻ ലാബ് സ്ഥാപിച്ചതിലൂടെ കഴിയുമെന്ന് അതോറിറ്റി ഡയറക്ടർ ജനറൽ ഡോ. റീം അൽ ഫുലൈജ് പറഞ്ഞു. ഇനി മുതൽ ഷുവൈഖിലെ പ്രധാന ലാബിലേക്ക് സാധനങ്ങൾ കൊണ്ടുപോയി പരിശോധിക്കേണ്ട ആവശ്യമില്ല. ഇത് പരിശോധന വേഗത്തിലാക്കുകയും കൂടുതൽ കാര്യക്ഷമമാക്കുകയും ചെയ്യുമെന്നും അവർ വ്യക്തമാക്കി.

