Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇന്ത്യ, കുവൈത്ത്​...

ഇന്ത്യ, കുവൈത്ത്​ ജോയൻറ്​ കമീഷൻ ആദ്യ യോഗം ഇൗ വർഷം

text_fields
bookmark_border
ഇന്ത്യ, കുവൈത്ത്​ ജോയൻറ്​ കമീഷൻ ആദ്യ യോഗം ഇൗ വർഷം
cancel
camera_alt

ഗാർഹികത്തൊഴിലാളി റിക്രൂട്ട്​മെൻറുമായി ബന്ധപ്പെട്ട ധാരണ പത്രത്തിൽ ഇന്ത്യൻ അംബാസഡർ സിബി ജോർജ്​, കുവൈത്ത്​ ഉപ വിദേശകാര്യ മന്ത്രി മജ്​ദി അഹ്​മദ്​ അൽ ദഫിരി എന്നിവർ ഒപ്പിടുന്നു

കുവൈത്ത്​ സിറ്റി: ഇന്ത്യ, കുവൈത്ത്​ ജോയൻറ്​ കമീഷ​െൻറ ആദ്യ യോഗം ഇൗ വർഷം നടത്തും. ആരോഗ്യം, ഹൈഡ്രോകാർബൺ, മാൻപവർ എന്നീ വിഷയങ്ങളിൽ ഉൗന്നിയാകും ആദ്യ യോഗം. മറ്റു മേഖലകളിലെ സഹകരണത്തിന്​ പുതിയ ജോയൻറ്​ വർക്കിങ്​ ഗ്രൂപ്പുകൾ രൂപവത്​കരിക്കാനും ധാരണയായിട്ടുണ്ട്​. ഇന്ത്യ കുവൈത്ത് നയതന്ത്ര ബന്ധത്തി​െൻറ അറുപതാം വാർഷികം സംയുക്തമായി ആഘോഷിക്കാൻ തീരുമാനിക്കുകയും ഒരു വർഷം നീളുന്ന ആഘോഷപരിപാടികൾക്ക്​ ഔദ്യോഗികമായി തുടക്കം കുറിക്കുകയും ചെയ്തു.

ഗാർഹികത്തൊഴിലാളികളുമായി ബന്ധപ്പെട്ട്​ ധാരണ പത്രത്തിൽ ഒപ്പിച്ചു. മന്ത്രിയുടെ സാന്നിധ്യത്തിൽ കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ്​, കുവൈത്ത്​ ഉപ വിദേശകാര്യ മന്ത്രി മജ്​ദി അഹ്​മദ്​ അൽ ദഫിരി എന്നിവരാണ്​ ധാരണപത്രത്തിൽ ഒപ്പിട്ടത്​. കുവൈത്തിലെത്തുന്ന ഇന്ത്യൻ ഗാർഹികത്തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന നിർണായക വ്യവസ്ഥകൾ ഉൾക്കൊള്ളുന്നതാണ്​ ധാരണപത്രം. എല്ലാ വർഷവും യോഗം ചേർന്ന ഇക്കാര്യം അവലോകനം ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IndiaKuwaitJoint Commission
News Summary - First meeting of the Joint Commission of India and Kuwait this year
Next Story