ആദ്യ വനിത പൊലീസ് പൈലറ്റാകാൻ ഫസ്റ്റ് ലെഫ്റ്റനന്റ് ദാന അൽ ഷാലീൻ
text_fieldsഫസ്റ്റ് ലെഫ്റ്റനന്റ് ദാന അൽ ഷാലീൻ മുതിർന്ന
ഓഫിസർമാർക്കൊപ്പം
കുവൈത്ത് സിറ്റി: രാജ്യത്തെ ആദ്യ വനിത പൊലീസ് പൈലറ്റാകാൻ ഫസ്റ്റ് ലെഫ്റ്റനന്റ് ദാന അൽ ഷാലീൻ. ഗ്രീസിൽ വ്യോമയാന ശാസ്ത്രം പഠിക്കാൻ ഇവരെ തെരഞ്ഞെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുവൈത്തിലെ സുരക്ഷ, സൈനിക സ്ഥാപനങ്ങൾക്ക് ചരിത്രത്തിലെ ആദ്യ സ്കോളർഷിപ്പാണിതെന്ന് പൊലീസ് ഏവിയേഷൻ വകുപ്പ് ഡയറക്ടർ ജനറൽ എയർ കമഡോർ സാലിം അൽ ഷെഹാബ് പറഞ്ഞു.
പൈലറ്റ് ഓഫീസറായി യോഗ്യത നേടുന്നതിന് ഫസ്റ്റ് ലെഫ്റ്റനന്റ് ദാന അൽ ഷാലീൻ ഗ്രീസിൽ അക്കാദമികവും പ്രായോഗികവുമായ പരിശീലനം നേടും. സ്ത്രീകളെ ശാക്തീകരിക്കുന്നതിനും വിവിധ സുരക്ഷാ മേഖലകളിൽ അവരുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനും സുരക്ഷാമേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾക്കൊപ്പം മുന്നേറുന്നതിനുമുള്ള രാജ്യത്തിന്റെ കാഴ്ചപ്പാട് ഇത് പ്രതിഫലിപ്പിക്കുന്നതായി സാലിം അൽ ഷെഹാബ് പറഞ്ഞു. സേനയെ ആധുനികവത്കരിക്കുന്നതിനായി ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഉൗദ് അസ്സബാഹിന്റെ നേതൃത്വത്തിലുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇതെന്നും കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

