പ്രഥമ അന്തർജില്ല സെവൻസ് ഫുട്ബാൾ കിരീടം കോഴിക്കോടിന്
text_fieldsകേരള പ്ലയേഴ്സ് കൂട്ടായ്മ അന്തർജില്ല സെവൻസ് കിരീടം നേടിയ കോഴിക്കോട് ടീം
കുവൈത്ത് സിറ്റി: കുവൈത്ത് കേരള പ്ലയേഴ്സ് കൂട്ടായ്മ സംഘടിപ്പിച്ച പ്രഥമ അന്തർജില്ല സെവൻസ് ഫുട്ബാൾ കിരീടം കോഴിക്കോടിന്. ഫൈനലിൽ ജാസ് മാക്സ് ലജൻഡ്‌സ് തൃശൂരിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് കോഴിക്കോട് ജില്ല ടീം കിരീടം ചൂടിയത്. ആദ്യവസാനം വരെ കാണികളെ മുൾമുനയിൽ നിർത്തിയ സെമിഫൈനൽ മത്സരങ്ങളിൽ കോഴിക്കോട് മലപ്പുറത്തെയും, ജാസ് മാക്സ് തൃശൂരിനെയും പരാജയപ്പെടുത്തിയാണ് ഫൈനലിന് അർഹത നേടിയത്.
ടൂർണമെൻറിലെ മികച്ച കളിക്കാരനായി ഷാനവാസ് (വയനാട്), മികച്ച ഗോൾകീപ്പർ ഷൈജൽ ഷെഹിൻ (കോഴിക്കോട്), മികച്ച ഡിഫൻഡർ സർദാജ് (കോഴിക്കോട്), ടോപ് സ്കോറർമാരായ നവീദ്, ഷാനവാസ് എന്നിവരെ തിരഞ്ഞെടുത്തു. സമാപന ചടങ്ങിൽ പ്ലയേഴ്സ് കൂട്ടായ്മ ഭാരവാഹികൾ, തോമസ് അവറാച്ചൻ, മുബാറക് യുസഫ്, റോബർട്ട് , അബ്ദുറഹ്മാൻ, നളിനാക്ഷൻ ഒളവറ തുടങ്ങിയ കുവൈത്തിലെ ഫുട്ബാൾ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും ജില്ല അസോസിയേഷൻ പ്രതിനിധികളും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

