Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസാമൂഹിക സുരക്ഷക്ക്...

സാമൂഹിക സുരക്ഷക്ക് ഭീഷണിയാകുന്ന നടപടികൾ അനുവദിക്കില്ല; മുന്നറിയിപ്പുമായി ഒന്നാം ഉപപ്രധാനമന്ത്രി

text_fields
bookmark_border
സാമൂഹിക സുരക്ഷക്ക് ഭീഷണിയാകുന്ന നടപടികൾ അനുവദിക്കില്ല; മുന്നറിയിപ്പുമായി ഒന്നാം ഉപപ്രധാനമന്ത്രി
cancel
camera_alt

ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സഊദ് അസ്സബാഹ് ആശുപത്രിയിൽ

കുവൈത്ത് സിറ്റി: സാമൂഹിക സുരക്ഷക്കും കുടുംബ ഭദ്രതക്കും ഭീഷണിയാകുന്ന ഒരു പ്രവൃത്തിയും കുറ്റകൃത്യവും വെച്ചുപൊറുപ്പിക്കില്ലെന്ന് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സഊദ് അസ്സബാഹ്. അമ്മ മൂർച്ചയേറിയ ആയുധം കൊണ്ട് കുത്തിയതിനെത്തുടർന്ന് പരിക്കേറ്റ രണ്ട് കുട്ടികളെ ആശുപത്രിയിൽ സന്ദർശിച്ചതിന് പിറകെ പ്രതികരിക്കുകയായിരുന്നു ശൈഖ് ഫഹദ്.

കുടുംബങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്തുന്നതിൻ്റെയും കുട്ടികളെ സംരക്ഷിക്കുന്നതിൽ മാതാപിതാക്കൾക്കുള്ള ഉത്തരവാദിത്തത്തിൻ്റെയും പ്രാധാന്യവും അദ്ദേഹം ഉണർത്തി. കുട്ടികളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് മെഡിക്കൽ സംഘം ശൈഖ് ഫഹദ് യൂസുഫ് സഊദ് അസ്സബാഹിനെ ധരിപ്പിച്ചു. മെഡിക്കൽ സംഘത്തിന്റെ സേവനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

സംഭവത്തിന് പിറകെ സുരക്ഷാ സേന അമ്മയെ കസ്റ്റഡിയിലെടുക്കുകയും അവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു. വിഷയത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newssocial securityGulf UpdateKuwait News
News Summary - First Deputy Prime Minister warns on social security threat
Next Story