പബ്ലിക് അതോറിറ്റി ഫോർ മാൻപവർ സന്ദർശിച്ച് ഒന്നാം ഉപപ്രധാനമന്ത്രി
text_fieldsഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഓഫിസ് സന്ദർശനത്തിൽ
കുവൈത്ത് സിറ്റി: പ്രവർത്തനങ്ങളും നടപടികളും വിലയിരുത്തുന്നതിന്റെ ഭാഗമായി ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹ് പബ്ലിക് അതോറിറ്റി ഫോർ മാൻപവറിൽ സന്ദർശനം നടത്തി. ഏതൊരു സ്ഥാപനത്തിന്റെയും വിജയത്തിന്റെ ആണിക്കല്ല് ജീവനക്കാരാണെന്നും ജീവനക്കാരുമായി നേരിട്ട് ഇടപഴകേണ്ടതിന്റെയും പോസിറ്റീവും പ്രചോദനാത്മകവുമായ തൊഴിൽ അന്തരീക്ഷം ഒരുക്കേണ്ടതിന്റെയും പ്രാധാന്യവും മന്ത്രി സൂചിപ്പിച്ചു.
സ്ഥാപനങ്ങൾ വികസം പ്രാപിക്കുന്നത് മനുഷ്യമൂലധനത്തെ പിന്തുണക്കുന്നതിലൂടെയും അഭിപ്രായങ്ങൾ ശ്രദ്ധിക്കുന്നതിലൂടെയുമാണെന്നും ചൂണ്ടിക്കാട്ടി. സ്വന്തം കഴിവുകളിലും രാജ്യത്തെ സേവിക്കുന്നതിൽ അവരുടെ നിർണായക പങ്കിലും വിശ്വസിച്ച് ആത്മവിശ്വാസത്തോടെ കഠിനാധ്വാനം തുടരാനും കൂട്ടായ പരിശ്രമം നടത്താനും ശൈഖ് ഫഹദ് അതോറിറ്റി ജീവനക്കാരെ ഉണർത്തി. ജീവനക്കാരുമായി കൂടിക്കാഴ്ച നടത്തിയ മന്ത്രി അവരുടെ അഭിപ്രായങ്ങൾ, നിർദേശങ്ങൾ, ജോലി ആവശ്യങ്ങൾ എന്നിവയും കേട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

