Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഒന്നാം ഉപപ്രധാനമന്ത്രി...

ഒന്നാം ഉപപ്രധാനമന്ത്രി ഹജ്ജ് ക്യാമ്പ് ആസ്ഥാനം സന്ദർശിച്ചു

text_fields
bookmark_border
ഒന്നാം ഉപപ്രധാനമന്ത്രി ഹജ്ജ് ക്യാമ്പ് ആസ്ഥാനം സന്ദർശിച്ചു
cancel
camera_alt

ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹ് മിനയിലുള്ള കുവൈത്തിന്റെ ഹജ്ജ് ക്യാമ്പ് ആസ്ഥാനം സന്ദർശിക്കുന്നു


കുവൈത്ത് സിറ്റി: ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹ് സൗദി അറേബ്യയിലെ മിനയിലുള്ള കുവൈത്തിന്റെ ഹജ്ജ് ക്യാമ്പ് ആസ്ഥാനം സന്ദർശിച്ചു. കുവൈത്ത് തീർഥാടകരുടെ അവസ്ഥയും സുരക്ഷയും നിരീക്ഷിക്കുന്നതിനുള്ള രാഷ്ട്രീയ നേതൃത്വത്തിന്റെ നിർദ്ദേശങ്ങളുടെയും താൽപ്പര്യത്തിന്റെയും അടിസഥാനത്തിലാണ് സന്ദർശനമെന്ന് ശൈഖ് ഫഹദ് അൽ യൂസുഫ് പറഞ്ഞു.

കുവൈത്ത് തീർഥാടകരുമായി കൂടിക്കാഴ്ച നടത്തിയ മന്ത്രി അവരുടെ അഭിപ്രായങ്ങൾ കേട്ടു. തീർത്ഥാടകർക്ക് മികച്ച പരിചരണവും സൗകര്യവും ഉറപ്പാക്കാൻ നടത്തിയ നടത്തിയ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ഇസ്ലാമിക കാര്യ മന്ത്രാലയം ആക്ടിംഗ് അണ്ടർസെക്രട്ടറിയും കുവൈത്ത് ഹജ്ജ് മിഷൻ മേധാവിയുമായ ഡോ.സുലൈമാൻ അൽ സുവൈലും മന്ത്രികൊപ്പം ഉണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hajj campkuwait citySheikh SaudDeputy Prime Minister of Kuwait
News Summary - First Deputy Prime Minister visits Hajj Camp Headquarters
Next Story