Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒന്നാം ഉപപ്രധാനമന്ത്രി പ്രവർത്തനങ്ങൾ വിലയിരുത്തി; അതിർത്തി ​ചെക്ക്‌പോസ്റ്റുകളിൽ പരിശോധന

text_fields
bookmark_border
ഒന്നാം ഉപപ്രധാനമന്ത്രി പ്രവർത്തനങ്ങൾ വിലയിരുത്തി; അതിർത്തി ​ചെക്ക്‌പോസ്റ്റുകളിൽ പരിശോധന
cancel

കുവൈത്ത് സിറ്റി: അതിർത്തി ​ചെക്ക്‌പോസ്റ്റുകളിലെ പ്രവർത്തനവും സന്നദ്ധതയും വിലയിരുത്തി പരിശോധന നടത്തി ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹ്. സൽമി, അബ്ദാലി അതിർത്തി ചെക്ക്‌പോസ്റ്റുകളിലും വടക്കൻ അതിർത്തിയിലുള്ള 19 പോസ്റ്റുകളിലും മന്ത്രി പരിശോധന നടത്തി. ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരും മന്ത്രി​കൊപ്പമുണ്ടായിരുന്നു.

ഉദ്യോഗസ്ഥരെ രാഷ്ട്രീയ നേതൃത്വത്തിന്റെ അഭിവാദ്യങ്ങളും അഭിനന്ദനങ്ങളും ശൈഖ് ഫഹദ് അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷ സംരക്ഷിക്കുന്നതിനും അതിർത്തികൾ കാത്തുസൂക്ഷിക്കുന്നതിനുമുള്ള അവരുടെ സമർപ്പണത്തെയും പ്രതിബദ്ധതയെയും അദ്ദേഹം പ്രശംസിച്ചു. അദ്ദേഹം ഓപ്പറേഷൻസ് റൂം പരിശോധിക്കുകയും ഒരുക്കങ്ങളുടെ നിലവാരം വിലയിരുത്തുകയും ചെയ്തു. ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തബോധം, അച്ചടക്കം, ജാഗ്രത എന്നിവയെ അദ്ദേഹം അഭിനന്ദിച്ചു.

രാജ്യ അതിർത്തികൾ സംരക്ഷിക്കുക എന്നത് നിരന്തരമായ ജാഗ്രതയും അതീവ സജ്ജതയും ആവശ്യമായ ദേശീയ ഉത്തരവാദിത്തമാണെന്ന് ഓർമിപ്പിച്ചു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി സൈനിക, സുരക്ഷാ ഏജൻസികൾ തമ്മിലുള്ള ഏകോപനവും സംയോജനവും ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും സൂചിപ്പിച്ചു.

സൽമി അതിർത്തിയിലെ നിർമ്മാണ-വികസന പ്രവർത്തനങ്ങളും, കുവൈത്തിൽ നടക്കുന്ന സൗദി സൂപ്പർ കപ്പ് മത്സരങ്ങൾക്കെത്തുന്ന കാണികളെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങളും അദ്ദേഹം വിലയിരുത്തി. സൗദി സൂപ്പർ കപ്പ് കാണികൾക്ക് ആവശ്യമായ സൗകര്യങ്ങളും സേവനങ്ങളും ഒരുക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു. കുവൈത്തിന്റെ ഔദാര്യവും ആതിഥ്യമര്യാദയും പ്രതിഫലിപ്പിക്കുന്ന രീതിയിലുള്ള ക്രമീകരണങ്ങളായിരിക്കണം ഇവയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - First Deputy Prime Minister reviews activities
Next Story