ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈത്ത് യൂത്ത് ക്യാമ്പ്
text_fieldsഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈത്ത് യൂത്ത് ക്യാമ്പിൽ നിന്ന്
കുവൈത്ത് സിറ്റി: ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ചിലെ ക്രൈസ്റ്റ് അംബാസഡർസ് (സി.എ) ആഭിമുഖ്യത്തിൽ ‘ക്രോസ്റോഡ്സ്’ എന്ന പേരിൽ യുവജന ക്യാമ്പ് സംഘടിപ്പിച്ചു. കുവൈത്ത് സിറ്റിയിലെ നാഷനൽ ഇവാഞ്ചലിക്കൽ ചർച്ചിൽ നടന്ന ക്യാമ്പിൽ യുവജനങ്ങൾ ഒത്തുചേർന്നു. എൻ.ഇ.സി.കെ സെക്രട്ടറി റോയ് കെ. യോഹന്നാൻ ഉദ്ഘാടനം ചെയ്തു. ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈത്തിന്റെ ശുശ്രൂഷകൻ പാസ്റ്റർ ഷിബു മാത്യു അധ്യക്ഷത വഹിച്ചു.
ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് സെക്രട്ടറി രാജൻ തോമസ് ആശംസ നേർന്നു. പ്രധാന സെഷനുകൾക്ക് ക്രിസ്ത്യൻ ഗായകനും ഗാനരചയിതാവും പ്രഭാഷകനുമായ പാസ്റ്റർ മാത്യു ടി. ജോൺ നേതൃത്വം നൽകി. പവർ വിഷൻ ടി.വി വർഷിപ് ലീഡർ ബ്രദർ തിമോത്തി ആരാധനാ സെഷനുകൾ നയിച്ചു. സി.എ പ്രസിഡന്റ് ജോൺലി തുണ്ടിയിൽ, സെക്രട്ടറി റെഞ്ചി തോമസ്, ട്രഷറർ ജോയൽ ജോൺസൺ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

