ഒന്നാം വാർഷികം: അമീർ കിരീടാവകാശിയെ അഭിനന്ദിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് കിരീടാവകാശിയായി ചുമതലയേറ്റതിെൻറ ഒന്നാം വാർഷികത്തിൽ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിനെ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് അഭിനന്ദിച്ചു.
അദ്ദേഹത്തെ ആത്മാർഥതയെയും കഠിനാധ്വാനത്തെയും അമീർ അയച്ച കത്തിൽ എടുത്തുപറഞ്ഞു. ആയുരാരോഗ്യത്തോടെ ദീർഘനാൾ രാജ്യത്തെ സേവിക്കാൻ കഴിയെട്ടയെന്ന് അമീർ പ്രാർഥിച്ചു.
പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ്, മറ്റു മന്ത്രിമാർ, പാർലമെൻറ് സ്പീക്കർ മർസൂഖ് അൽ ഗാനിം, നാഷനൽ ഗാർഡ് മേധാവി ശൈഖ് സാലിം അൽ അലി അസ്സബാഹ്, ഉപമേധാവി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് തുടങ്ങിയവരും ശൈഖ് മിശ്അലിനെ അഭിനന്ദിച്ചു. എല്ലാവർക്കും അദ്ദേഹം നന്ദി അറിയിച്ചു.

