പ്രഥമ ശുശ്രൂഷ പരിശീലനം
text_fieldsകുവൈത്ത് സിറ്റി: ആരോഗ്യ മന്ത്രാലയം എമർജൻസി മെഡിക്കൽ ഡിപ്പാർട്ട്മെൻറ്, നാഷനൽ മിലിട്ടറി സർവീസ് അതോറിറ്റി എന്നിവയുടെ സഹകരണത്തോടെ പ്രഥമ ശുശ്രൂഷ, അപകടങ്ങളിൽ രക്ഷാപ്രവർത്തനം എന്നിവയിൽ പരിശീലനം നൽകി. സൈനിക-സിവിലിയൻ സ്ഥാപനങ്ങൾക്കിടയിൽ സംയുക്ത സഹകരണം വർധിപ്പിക്കുന്നതിന്റെ ഭാഗമായായിരുന്നു പരിശീലനം. ഇത്തരം പരിശീലനം റിക്രൂട്ട് ചെയ്യുന്നവർക്ക് വിവിധ മേഖലകളിൽ ഉയർന്ന നൈപുണ്യവും സന്നദ്ധതയും നൽകുന്നു.
ചടങ്ങിൽ നാഷനൽ സർവീസ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അബ്ദുൽ മൊഹ്സെൻ അബ്ദുൽ റഹ്മാൻ, ആരോഗ്യ മന്ത്രാലയത്തിലെ മെഡിക്കൽ എമർജൻസി വിഭാഗം ഡയറക്ടർ ഡോ. അഹമ്മദ് അൽ ഷാത്തി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

