ഫിറോസിന് ഇനി നാട്ടിൽ ചികിത്സ തേടാം
text_fieldsകുവൈത്ത് സിറ്റി: ശരീരം തളർന്ന് ദുരിതാവസ്ഥയിലായ ഫിറോസിന് ഇനി നാട്ടിൽ ചികിത്സ തേടാം. മലപ്പുറം നിലമ്പൂർ സ്വദേശി ഫിറോസിനെ (41) ഏപ്രിൽ 15നാണ് ശരീരം തളർന്ന് ഫർവാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികത്സക്ക് ശേഷം ചെറിയരീതിയിൽ ഇരിക്കാൻ കഴിയുമെങ്കിലും പ്രാഥമിക ആവശ്യങ്ങൾ പരസഹായത്തോടെ മാത്രമേ സാധിക്കുമായിരുന്നുള്ളൂ. കുറഞ്ഞരീതിയിൽ അസുഖം ഭേദമായ ഫിറോസ് കഴിഞ്ഞ ആഴ്ചയാണ് ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ആയത്. പിന്നീട് സഹോദരെൻറ കൂടെയായിരുന്നു താമസം.
കുവൈത്തിലെ പ്രധാന പച്ചക്കറി മാർക്കറ്റിലെ അൽഫുർദ കമ്പനിയിലെ േഡറ്റ എൻട്രി ജീവനക്കാരനാണ് ഫിറോസ്. ഇദ്ദേഹത്തിെൻറ വിഷയം ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽ കൊണ്ടുവന്ന് മുൻഗണന പട്ടികയിൽ ഉൾപ്പെടുത്താനും മറ്റു സഹായങ്ങൾക്കും ഇന്ത്യൻ സോഷ്യൽ ഫോറം, ഒ.െഎ.സി.സി പ്രവർത്തകർ മുന്നിൽനിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
