Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിൽ...

കുവൈത്തിൽ ക​രി​മ​രു​ന്ന് പ്രദർശനം ഇന്ന്

text_fields
bookmark_border
കുവൈത്തിൽ ക​രി​മ​രു​ന്ന് പ്രദർശനം ഇന്ന്
cancel

കു​വൈ​ത്ത് സി​റ്റി: ദേ​ശീ​യ ദി​ന ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള ക​രി​മ​രു​ന്ന് പ്ര​ദ​ര്‍ശ​നം ചൊ​വ്വാ​ഴ്ച ഗ​ൾ​ഫ് സ്ട്രീ​റ്റി​ൽ. കു​വൈ​ത്ത് ട​വ​റി​ന്‍റെ പ​രി​സ​ര​ത്ത് രാ​ത്രി എ​ട്ടി​നാ​ണ് ക​രി​മ​രു​ന്ന് പ്ര​ദ​ര്‍ശ​നം ആ​രം​ഭി​ക്കു​ക. ഇ​തി​ന്റെ ഭാ​ഗ​മാ​യി ഗ​ൾ​ഫ് സ്ട്രീ​റ്റ് ചൊ​വ്വാ​ഴ്ച ഭാ​ഗി​ക​മാ​യി അ​ട​ച്ചി​ടും. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് 5.30 മു​ത​ൽ പ​രി​പാ​ടി അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ​യാ​ണ് ഗ​ൾ​ഫ് സ്ട്രീ​റ്റ് ഭാ​ഗി​ക​മാ​യി അ​ട​ച്ചി​ടു​ക​യെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

പാ​ർ​ക്കി​ങ് സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന് സൗ​ജ​ന്യ ഷ​ട്ടി​ൽ ബ​സ് സ​ർ​വി​സ് ഉ​ണ്ടാ​കും. ഹ​വ​ല്ലി പാ​ർ​ക്ക്, ഷാ​ർ​ഖ് മാ​ർ​ക്ക​റ്റ്, ഷാ​ർ​ഖ് പൊ​ലീ​സ് സ്റ്റേ​ഷ​ന് എ​തി​ർ​വ​ശം, ഗ​ൾ​ഫ് സ്ട്രീ​റ്റി​ലെ യാ​ച്ച് ക്ല​ബ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍നി​ന്ന് സൗ​ജ​ന്യ ഷ​ട്ടി​ൽ ബ​സ് ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ദേ​ശീ​യ​ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ക​രി​മ​രു​ന്ന് പ്ര​യോ​ഗം ന​ട​ത്തി​യി​രു​ന്നു. സ്വ​ദേ​ശി​ക​ളും പ്ര​വാ​സി​ക​ളും സു​ര​ക്ഷാ ജീ​വ​ന​ക്കാ​രു​മാ​യും ട്രാ​ഫി​ക് ജീ​വ​ന​ക്കാ​രു​മാ​യും പൂ​ർ​ണ​മാ​യി സ​ഹ​ക​രി​ക്കാ​ന്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​ഭ്യ​ർ​ഥി​ച്ചു. അ​ടി​യ​ന്ത​ര സ​ഹാ​യ​ങ്ങ​ള്‍ക്കാ​യി 112 ഹോ​ട്ട് ലൈ​നി​ല്‍ വി​ളി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fireworkskuwait
News Summary - fireworks in kuwait today
Next Story