വെള്ളപ്പൊക്കം 106 പേരെ അഗ്നിശമന സേന രക്ഷിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ തിമിർത്തുപെയ്ത മഴ റോഡുകളിൽ വെള്ളക്കെട്ടുണ്ടാക്കി. നിർത്തിയിട്ടതും നിരത്തിലിറങ്ങിയതുമായ നിരവധി വാഹനങ്ങൾ മുങ്ങി. രാജ്യത്തിെൻറ എല്ലാ ഭാഗങ്ങളിലും ശക്തമായ മഴയുണ്ടായി. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടിൽ കുടുങ്ങിയ 106 പേരെ അഗ്നിശമന വിഭാം രക്ഷിച്ചു. കുവൈത്ത് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിെൻറ പ്രവചനം ശരിവെച്ചാണ് ഞയറാഴ്ച രാവിലെ മുതൽ ശക്തമായ മഴയുണ്ടായത്. അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. കടലിൽ പോകരുതെന്നും റോഡ് ഗതാഗതത്തിൽ ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പുണ്ട്. അഹ്മദി ഭാഗത്താണ് ഏറ്റവും കനത്തുപെയ്തത്. ജലീബ് അൽ ശുയൂഖ്, ഫർവാനിയ, ഖൈത്താൻ, കുവൈത്ത് സിറ്റി, ഫഹാഹീൽ, മംഗഫ്, സാൽമിയ, സൽവ, സീസൈഡ്, ഫിൻതാസ് തുടങ്ങി ഏതാണ്ടെല്ലാ ഭാഗങ്ങളിലും മഴയുണ്ടായി. അഗ്നിശമന വകുപ്പ് ഏറെ ശ്രമകരമായാണ് റോഡുകളിൽനിന്ന് വെള്ളം നീക്കിയത്. വെള്ളക്കെട്ടുള്ള ഭാഗത്തേക്ക് പ്രവേശനം വിലക്കി ഗതാഗതം നിയന്ത്രിച്ചില്ലായിരുന്നെങ്കിൽ അത്യാഹിതം ഗുരുതരമായേനെ. . പൊലീസും നാഷനൽ ഗാർഡും രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളിയായി. ഗസ്സാലി ടണലിൽ ബസ് മുങ്ങി. വെള്ളപ്പൊക്കം ഉണ്ടാകാതിരിക്കാൻ ഒാടകൾ വൃത്തിയാക്കിയും മറ്റും പൊതുമരാമത്ത് മന്ത്രാലയം കഴിയുന്ന വിധം മുന്നൊരുക്കം നടത്തിയിരുന്നു. നിർത്താതെ പെയ്ത മഴയിൽ മുൻകരുതലുകൾ പോരാതെ വരികയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
