ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ത്തം;  നാ​ലു ഫ​യ​ർ​ഫോ​ഴ്സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്ക് പ​രി​ക്ക്

10:09 AM
13/01/2018
ഫ​ർ​വാ​നി​യ​യി​ൽ ഫ്ലാ​റ്റി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ​പ്പോ​ൾ
ഫ​ർ​വാ​നി​യ: തീ​പി​ടി​ത്തം അ​ണ​ക്കാ​നു​ള്ള  ശ്ര​മ​ത്തി​നി​ടെ നാ​ല് അ​ഗ്നി​ശ​മ​ന ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്ക് പ​രി​ക്കേ​റ്റു. പു​ക​ശ്വ​സി​ച്ച് ശ്വാ​സ​ത​ട​സ്സം നേ​രി​ട്ട ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഫ​ർ​വാ​നി​യ​യി​ലെ ഒ​മ്പ​തു​നി​ല കെ​ട്ടി​ട​ത്തി​െൻറ നാ​ലാം നി​ല​യി​ലു​ള്ള ഫ്ലാ​റ്റി​ന് ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് തീ​പി​ടി​ച്ച​ത്. 
വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ അ​ഗ്​​നി​ശ​മ​ന വി​ഭാ​ഗം 29 കു​ട്ടി​ക​ള​ട​ക്കം 70 പേ​രെ കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് ഒ​ഴി​പ്പി​ക്കു​ക​യും തീ ​അ​ണ​ക്കു​ക​യു​മാ​യി​രു​ന്നു. ഫ​ർ​വാ​നി​യ, ജ​ലീ​ബ് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഫ​യ​ർ​ഫോ​ഴ്സ്​ യൂ​നി​റ്റു​ക​ളാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ലേ​ർ​പ്പെ​ട്ട​ത്. 
 
COMMENTS