അഗ്നി സുരക്ഷാ നിയമം പാലിച്ചില്ല; 20 സ്ഥാപനങ്ങൾ അടച്ചുപൂട്ടി
text_fieldsസ്ഥാപനത്തിൽ പതിച്ച അടച്ചുപൂട്ടൽ നോട്ടീസ്
കുവൈത്ത് സിറ്റി: അഗ്നി സുരക്ഷാ പ്രതിരോധ നിയമങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി തുടരുന്നു. വിവിധ ഗവർണറേറ്റുകളിൽ കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ 20 സ്ഥാപനങ്ങൾ അടച്ചുപൂട്ടി.
മുന്നറിയിപ്പ് നൽകിയതിനുശേഷവും സുരക്ഷാ നടപടികൾ പാലിക്കാത്തതിനാലും അഗ്നിശമന ലൈസൻസ് നേടുന്നതിൽ പരാജയപ്പെട്ടതിനാലുമാണ് നടപടിയെന്ന് ജനറൽ ഫയർഫോഴ്സ് അറിയിച്ചു.രാജ്യത്ത് തീപിടിത്തം വർധിച്ചതോടെ അഗ്നിസുരക്ഷാ പ്രതിരോധ സംവിധാനങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അധികൃതർ കർശന പരിശോധന നടത്തിവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

