Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അഗ്നിസുരക്ഷ; ജഹ്റയിൽ 84 ഗാരേജുകൾക്ക് നോട്ടിസ് നൽകി
text_fieldsbookmark_border
ജഹ്റയിൽ അഗ്നി സുരക്ഷാ ചട്ടങ്ങൾ പാലിക്കാത്ത ഗാരേജ്
കുവൈത്ത് സിറ്റി: ജഹ്റ ഗവർണറേറ്റിൽ അഗ്നി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച 84 ഗാരേജുകൾക്ക് നോട്ടിസ് നൽകി. അൽ സൽമി റോഡിലെ അൽ നുഐം സ്ക്രാപ് യാർഡിൽ ജനറൽ ഫയർ ഫോഴ്സ് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. ചട്ടങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്ക് നിശ്ചിത സമയത്തിനകം പിഴവുകൾ പരിഹരിക്കാനും ഫയർ ഫോഴ്സ് നിശ്ചയിച്ച സുരക്ഷാ മാനദണ്ഡങ്ങൾ പൂർത്തീകരിക്കാനും ആവശ്യപ്പെട്ടാണ് നോട്ടിസ് നൽകിയത്.
വാണിജ്യ മേഖലകളിലെ അപകടസാധ്യത കുറയ്ക്കുന്നതിന്റെ ഭാഗമായി അഗ്നി സുരക്ഷാ നിയമങ്ങൾ കർശനമാക്കുന്നതിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് പരിശോധന. കഴിഞ്ഞ മാസങ്ങളിൽ ഇതേ സ്ക്രാപ് യാർഡിൽ ഉണ്ടായ തീപിടിത്തങ്ങൾ ഉണ്ടായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

