അഗ്നിസുരക്ഷ പരിശോധന കാമ്പയിൻ തുടരുന്നു
text_fieldsഫയർഫോഴ്സ് ഉദ്യോഗസ്ഥർ പരിശോധനക്കിടെ
കുവൈത്ത് സിറ്റി: രാജ്യത്ത് അഗ്നിസുരക്ഷ പരിശോധന കാമ്പയിൻ തുടരുന്നു. കുവൈത്ത് ഫയർ സർവിസ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം അൽറായി പ്രദേശത്ത് പരിശോധന കാമ്പയിൻ നടത്തി. വിവിധ മന്ത്രാലയങ്ങളുമായി സഹകരിച്ചായിരുന്നു പരിശോധന. സ്ഥാപനങ്ങളിലെയും കെട്ടിടങ്ങളിലെയും സുരക്ഷാ, അഗ്നി പ്രതിരോധ സംവിധാനങ്ങൾ സംഘം പരിശോധിച്ചു.
നിരവധി സ്ഥാപനങ്ങളിൽ ലംഘനങ്ങൾ കണ്ടെത്തി. മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ട വിവിധ സ്ഥാപനങ്ങൾ താല്ക്കാലികമായി അടച്ചുപൂട്ടി.
എല്ലാ ഗവർണറേറ്റുകളിലും ഫയർഫോഴ്സ് നേതൃത്വത്തിൽ പരിശോധന നടത്തിവരുന്നുണ്ട്. കനത്ത വേനലും ചൂടുകാലവും എത്തുന്നതിനുമുമ്പ് സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായാണ് പരിശോധന.
രാജ്യത്ത് ചൂടുകാലത്ത് തീപിടിത്തവും അപകടങ്ങളും കൂടുതൽ റിപ്പോർട്ട് ചെയ്യാറുണ്ട്. ഇവയെ മുൻകൂട്ടി പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
സുരക്ഷാ, അഗ്നി പ്രതിരോധ നിയമങ്ങൾ കർശനമായി പാലിക്കണമെന്നും അല്ലാത്തവക്കെതിരെ അടച്ചുപൂട്ടൽ അടക്കമുള്ള നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പു നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

