തീപിടിത്തം: 10 പേർക്ക് പൊള്ളലേറ്റു
text_fieldsജാബിരിയയിലെ സ്വദേശി വീട്ടിലുണ്ടായ തീപിടിത്തം
കുവൈത്ത് സിറ്റി: ജാബിരിയയിലെ സ്വദേശി വീട്ടിലുണ്ടായ തീപിടിത്തത്തിൽ 10 പേർക്ക് പൊള്ളലേറ്റു. ഗുരുതരാവസ്ഥയിലുള്ള ഒരാൾ മുബാറക് അൽ കബീർ ആശുപത്രിയിൽ ചികിത്സയിലാണ്. ഹവല്ലി, സാൽമിയ എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിശമന ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
വീടിെൻറ ഒന്നാം നിലയിൽനിന്നാണ് തീ പടർന്നത്. ആഭ്യന്തര മന്ത്രാലയത്തിെൻറ ഒാപറേഷൻ റൂമിൽ വിവരം ലഭിക്കുേമ്പാഴേക്ക് തീ മറ്റു നിലകളിലേക്കും പടർന്നിരുന്നു. തീപിടിത്ത കാരണം സംബന്ധിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

