കുവൈത്ത്: എണ്ണശുദ്ധീകരണശാലയിൽ തീപിടിത്തം
text_fieldsകുവൈത്ത് നാഷനൽ പെട്രോളിയം കമ്പനിയുടെ മിനാ അഹമ്മദി റിഫൈനറിയിലുണ്ടായ
തീപിടിത്തം
കുവൈത്ത് സിറ്റി: കുവൈത്തിൽ എണ്ണശുദ്ധീകരണ ശാലയിൽ തീപിടിത്തം. കുവൈത്ത് നാഷനൽ പെട്രോളിയം കമ്പനിയുടെ മിനാ അഹമ്മദി റിഫൈനറിയിലെ യൂനിറ്റ് 35ലാണ് അപകടമുണ്ടായത്.
തീ പൂർണമായി നിയന്ത്രണവിധേയമാക്കിയതായി കെ.എൻ.പി.സി വക്താവ് ഗാനിം അൽ ഒതൈബി അറിയിച്ചു. ചുരുങ്ങിയ സമയത്തിനുള്ളില്‍ തീ നിയന്ത്രണവിധേയമാക്കിയ അഗ്നിശമനസേനാംഗങ്ങളെയും തൊഴിലാളികളെയും അദ്ദേഹം അഭിനന്ദിച്ചു. റിഫൈനറി പ്രവർത്തനങ്ങളെയും എണ്ണ കയറ്റുമതിയെയും അപകടം ബാധിച്ചിട്ടില്ലെന്നും അൽ ഒതൈബി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

