Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുവൈത്തിൽ തീപിടിത്തം; രണ്ട് മരണം
text_fieldsbookmark_border
കുവൈത്ത് സിറ്റി: വീടിന്റെ അടുക്കളയിൽ പാചകവാതക ചോർച്ചയുടെ ഫലമായുണ്ടായ സ്ഫോടനത്തിൽ രണ്ടുപേർ പൊള്ളലേറ്റ് മരിച്ചു. ഫിർദൂസ് പ്രദേശത്തെ വീട്ടിലാണ് അപകടം. അടുക്കളയിൽ പാചകവാതകം ചോർന്ന് തീ പടരുകയും പൊട്ടിത്തെറി സംഭവിക്കുകയുമായിരുന്നു.
ബുധനാഴ്ച രാവിലെയാണ് അപകടം. അഗ്നിശമനസേന ഉടൻ സഥലത്തെത്തി തീ കെടുത്താനുള്ള നടപടികൾ ആരംഭിച്ചു. കൂടുതൽ അപകടങ്ങളില്ലാതെ വൈകാതെ തീ അണച്ചതായി അഗ്നിശമനസേന അറിയിച്ചു. മരിച്ചവരിൽ ഒരാൾ സ്ത്രീയാണ്. മൃതദേഹങ്ങൾ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

