Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകളിലെ തീ അണച്ചു

text_fields
bookmark_border
വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകളിലെ തീ അണച്ചു
cancel

കുവൈത്ത് സിറ്റി: ഡ്രോൺ ആക്രമണത്തെത്തുടർന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകളിൽ ഉണ്ടായ തീപിടുത്തം അണച്ചു. അഗ്നിശമന സേനാംഗങ്ങളുടെ തുടർച്ചയായ 58 മണിക്കൂർ പ്രവർത്തനങ്ങങ്ങളിലാണ് തീ പൂർണമായും അണച്ചത്.

ഇറാൻ ആക്രമണത്തിന്റെ തുടക്കം മുതൽ ഇതുവരെ സിവിൽ ഡിഫൻസ് ടീമുകൾ 82 അസാധാരണ സംഭവങ്ങൾ കൈകാര്യം ചെയ്തതായി കുവൈത്ത് സിവിൽ ഡിഫൻസ് വക്താവ് മുഹമ്മദ് അൽ ഗരീബ് അറിയിച്ചു. ഇതിൽ മിസൈൽ-ഡ്രോൺ അവശിഷ്ടങ്ങൾ വീഴുന്നതിലൂടെയും നേരിട്ടുള്ള ആക്രമണങ്ങളിലൂടെയും ഉണ്ടായ തീപിടുത്തങ്ങളും ഉൾപ്പെടുന്നു.

പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കുന്നതിനും അടിയന്തര പ്രതികരണ യൂണിറ്റുകൾ അതീവ ജാഗ്രതയിലാണ്. സംഭവങ്ങളോട് വേഗത്തിൽ പ്രതികരിക്കുന്നത് തുടരുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Fire in fuel tanks at airport extinguished
Next Story