Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെട്ടിടങ്ങളിൽ അഗ്നിരക്ഷാ ചട്ടങ്ങൾ കർശനമാക്കി ഫയർഫോഴ്സ്; നിരവധി സ്ഥാപനങ്ങൾക്ക് നോട്ടീസും അടച്ചുപൂട്ടലും
text_fieldsbookmark_border
കുവൈത്ത് സിറ്റി: കെട്ടിടങ്ങളിലും അനുബന്ധ സൗകര്യങ്ങളിലും തീപിടുത്ത സുരക്ഷാ-പ്രതിരോധ മാനദണ്ഡങ്ങൾ ഉറപ്പുവരുത്തുന്നതിനായി ഫയർ ഫോഴ്സ് പരിശോധന തുടരുന്നു. തലസ്ഥാന ഗവർണറേറ്റിലെ ഖിബ്‌ല മേഖലയിൽ നടത്തിയ പരിശോധനയിൽ നിയമലംഘനങ്ങൾ കണ്ടെത്തിയ നിരവധി സ്ഥാപനങ്ങൾ അടച്ചുപൂട്ടി.
40 സ്ഥാപനങ്ങൾക്ക് നോട്ടീസുകളും മുന്നറിയിപ്പുകളും നൽകി. കെട്ടിടങ്ങളിലും മറ്റ് സൗകര്യങ്ങളിലും അഗ്നിബാധ തടയുന്നതിനുള്ള ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും സുരക്ഷ മെച്ചപ്പെടുത്താനുമായി ഫയർ ഫോഴ്‌സ് നടത്തിവരുന്ന പ്രവർത്തനങ്ങളുടെ ഭാഗമാണ് പരിശോധന. പരിശോധന തുടരുമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

