മികച്ച പ്രകടനം കാഴ്ചവെച്ച് ഫയർഫോഴ്സ് ടീം
text_fieldsമെഡൽ നേടിയ കുവൈത്ത് താരങ്ങൾ ദേശീയ പതാകയുമായി
കുവൈത്ത് സിറ്റി: ജർമനിയിലും ചെക്ക് റിപ്പബ്ലിക്കിലും നടന്ന അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് കുവൈത്ത് ജനറൽ ഫയർ ഫോഴ്സ് ടീം. ജർമനിയിൽ നടന്ന പത്താമത് ലോക അഗ്നിശമന സേനാ ചലഞ്ച് ചാമ്പ്യൻഷിപ്പിൽ കേണൽ യൂസുഫ് ജാബർ ഇസ്സയും, മേജർ ഖാലിദ് മുബാറക് ഫൈസലും പങ്കെടുത്തു.
പ്രായ വിഭാഗങ്ങൾക്കായുള്ള ഗ്രൂപ് മത്സരത്തിൽ ഇരുവരും ഒന്നാം സ്ഥാനം നേടി. 15ൽ അധികം രാജ്യങ്ങളിൽ നിന്നുള്ള 250ൽ അധികം മത്സരാർഥികൾ ഇതിൽ പങ്കെടുത്തു.
ചെക്ക് റിപ്പബ്ലിക്കിൽ നടന്ന ചാമ്പ്യൻഷിപ്പിലും കുവൈത്ത് ടീം സ്വർണം, വെള്ളി, വെങ്കല മെഡലുകൾ നേടി. കുവൈത്ത് ജനറൽ ഫയർ ഫോഴ്സിലെ അംഗങ്ങളുടെ ഉയർന്ന തലത്തിലുള്ള കഴിവുകൾ ഇവ പ്രതിഫലിപ്പിക്കുന്നതായി അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

