ബോട്ടിന് തീപിടിച്ചത് അഗ്നിശമനസേന അണച്ചു
text_fieldsകനത്ത ചൂടിൽ ബോട്ടിന് തീപിടിച്ചത് അഗ്നിശമനസേന
അണക്കുന്നു
കുവൈത്ത് സിറ്റി: രാജ്യത്ത് തീപിടിക്കുന്ന കേസുകൾക്ക് കുറവില്ല. ബുധനാഴ്ച മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു. അഗ്നിശമനസേന ഉടൻ ഇടപെട്ട് തീ അണച്ചു. ബോട്ടിൽ എത്തിയാണ് സംഘം തീയണച്ചത്. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അഗ്നിശമനസേന അറിയിച്ചു. ചൊവ്വാഴ്ച അംഘരയിലെ ഗോഡൗണിന് തീപിടിച്ചു വലിയ നഷ്ടം സംഭവിച്ചു.
അപകടത്തിൽ ആർക്കും പരിക്കില്ല. തിങ്കളാഴ്ച ഓടിക്കൊണ്ടിരുന്ന ട്രക്കിന് തീപിടിച്ചിരുന്നു. ഷുവൈഖ് ഇൻഡസ്ട്രിയല്‍ ഏരിയക്ക് അടുത്തുള്ള ഗസാലി റോഡിലാണ് സംഭവം. റോഡിൽ വശം ചേർന്ന് പോകവെ ട്രക്കിൽ പൊടുന്നനെ തീ പടരുകയായിരുന്നു. ലായകങ്ങൾ, ചായങ്ങൾ, നിർമാണ സാമഗ്രികൾ എന്നിവ വഹിക്കുന്ന ട്രക്കിനാണ് തീ പിടിച്ചത്.
വേനൽ രൂക്ഷമായതോടെ രാജ്യത്ത് നിരവധി തീപിടിത്തമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ദിവസവും ചെറുതും വലുതുമായ തീപിടിത്തങ്ങൾ സംഭവിക്കുന്നുണ്ട്. ഉയർന്ന താപനിലയും ചൂടുകാറ്റും കാരണം തീപിടിച്ചാൽ അണക്കാൻ പ്രയാസമാണ്.ജനങ്ങളോട് ജാഗ്രതപുലർത്താനും സുരക്ഷാക്രമീകരണങ്ങൾ കരുതാനും ഫയർഫോഴ്സ് അധികൃതർ അറിയിച്ചു. തീപിടിത്തമുണ്ടായാൽ ഉടൻ ഫയർഫോഴ്സിനെ വിവരമറിയിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

