ഫയർഫോഴ്സ് മേധാവി ഷദ്ദാദിയ ഫയർ സ്റ്റേഷൻ സന്ദർശിച്ചു
text_fieldsജനറൽ ഫയർഫോഴ്സ് ആക്ടിങ് ചീഫ് മേജർ ജസനറൽ
ഖാലിദ് അബ്ദുല്ല ഫഹദ് ഷദ്ദാദിയ ഫയർസ്റ്റേഷനിൽ
കുവൈത്ത് സിറ്റി: ജനറൽ ഫയർഫോഴ്സ് ആക്ടിങ് ചീഫ് മേജർ ജനറൽ ഖാലിദ് അബ്ദുല്ല ഫഹദ് ഷദ്ദാദിയ ഫയർ സ്റ്റേഷനിൽ സന്ദർശനം നടത്തി. അപകടകരമായ വസ്തുക്കൾക്കായി പരിശോധന നടത്തി. ഫയർ സ്റ്റേഷനിലെ വിവിധ വസ്തുക്കളുടെ പ്രവർത്തനം അദ്ദേഹം വിലയിരുത്തി.
ഒന്നാം ഉപപ്രധാനമന്ത്രിയും, പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹിന്റെ ആശംസ ഉദ്യോഗസ്ഥരെ അറിയിച്ചു. കെമിക്കൽ, ബയോളജിക്കൽ, റേഡിയോളജിക്കൽ, സ്ഫോടന സംഭവങ്ങൾ,വാതക ചോർച്ച എന്നിവ കൈകാര്യം ചെയ്യലും ബന്ധപ്പെട്ടവർ വിശദീകരിച്ചു.
ഓഫിസർമാരെ നന്ദി അറിയിച്ച മേജർ ജനറൽ അഗ്നിശമനം, അപകടങ്ങൾ മറികടക്കൽ എന്നിവയിൽ അറിവ് വർധിപ്പിക്കുന്നതിന് ശ്രമം തുടരാൻ ഉണർത്തി. ജനങ്ങളുടെ ജീവനും സ്വത്തുക്കളും സംരക്ഷിക്കുന്നതിനും സാമൂഹിക സുരക്ഷ കൈവരിക്കുന്നതിനും ഇവ അനിവാര്യമാണെന്നും സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

