കുവൈത്ത് അഗ്നിശമന സേനക്ക് പുതിയ ഉപകരണങ്ങൾ
text_fieldsകുവൈത്ത് സിറ്റി: വേനലിന് മുന്നോടിയായി കുവൈത്ത് അഗ്നിശമന സേനക്ക് പുതിയ ഉപകരണങ്ങൾ ലഭ്യമാക്കി. വിവിധോദ്ദേശ്യ എക്സ്കവേറ്റർ, ബുൾഡോസർ, ഫോർക്ലിഫ്റ്റ്, ക്രെയിൻ, കെട്ടിവലിക്കുന്ന യന്ത്രം, ഇന്ധനം വഹിക്കുന്ന വാഹനം തുടങ്ങി ഒന്നര ദശലക്ഷം ദീനാർ മൂല്യമുള്ള വിവിധ ഉപകരണങ്ങളാണ് ലഭ്യമാക്കിയത്.
അഗ്നിശമന സേന മേധാവി ലെഫ്. ജനറൽ ഖാലിദ് റാകാൻ അൽ മക്റദ് വാർത്താകുറിപ്പിൽ അറിയിച്ചതാണിത്. യന്ത്രങ്ങൾ കുവൈത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള അഗ്നിശമന യൂനിറ്റുകൾക്ക് കൈമാറി. കാലാവസ്ഥ പ്രത്യേകതമൂലം അടിക്കടി തീപിടിത്തമുണ്ടാവുന്ന കുവൈത്തിൽ പുതിയ ഉപകരണങ്ങളും സംവിധാനങ്ങളും എത്തുന്നത് അഗ്നിശമന സേനക്ക് ഏറെ ഗുണം ചെയ്യും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
