Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഷുവൈഖ് വ്യാവസായിക മേഖലയിൽ ഫയർ ഫോഴ്‌സ് പരിശോധന
text_fieldsbookmark_border
ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥൻ സഥാപനത്തിൽ നോട്ടീസ് പതിക്കുന്നു
കുവൈത്ത് സിറ്റി: ഷുവൈഖ് വ്യാവസായിക മേഖലയിൽ കുവൈത്ത് ഫയർ ഫോഴ്‌സ് പരിശോധന. ഫയർ ഫോഴ്‌സിന്റെ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന്, 74 സ്ഥാപനങ്ങൾക്കെതിരെ നോട്ടീസുകളും മുന്നറിയിപ്പുകളും നൽകി. വൻ നിയമലംഘനങ്ങൾ കണ്ടെത്തിയ സഥാപനങ്ങൾ അടച്ചുപൂട്ടി.
ആഭ്യന്തര മന്ത്രാലയം, വാണിജ്യ മന്ത്രാലയം, പരിസ്ഥിതി സംരക്ഷണ അതോറിറ്റി തുടങ്ങിയ വിവിധ സർക്കാർ ഏജൻസികളുമായി സഹകരിച്ചാണ് പരിശോധന നടത്തിയത്. അഗ്നിസുരക്ഷാ-പ്രതിരോധ മാനദണ്ഡങ്ങൾ ലംഘിക്കുന്ന കെട്ടിടങ്ങളും സ്ഥാപനങ്ങളും കണ്ടെത്തുന്നതിന്റെ ഭാഗമായി പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

