Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജഹ്‌റയിൽ ഫയർ ഫോഴ്‌സ്...

ജഹ്‌റയിൽ ഫയർ ഫോഴ്‌സ് പരിശോധന: 28 കാർഷിക കേന്ദ്രങ്ങൾ അടച്ചുപൂട്ടി

text_fields
bookmark_border
ജഹ്‌റയിൽ ഫയർ ഫോഴ്‌സ് പരിശോധന: 28 കാർഷിക കേന്ദ്രങ്ങൾ അടച്ചുപൂട്ടി
cancel
camera_alt

ഫയർ ഫോഴ്‌സ് ഉദ്യോഗസഥൻ നോട്ടീസ് പതിക്കുന്നു

കുവൈത്ത് സിറ്റി: ജഹ്‌റ ഗവർണറേറ്റിൽ ജനറൽ ഫയർ ഫോഴ്‌സ് നടത്തിയ പരിശോധനാ കാമ്പയിനിൽ ശക്തമായ നടപടി. അഗ്നിസുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് 28 കാർഷിക കേന്ദ്രങ്ങൾ അടച്ചുപൂട്ടി. കാർഷിക-മത്സ്യവിഭവ കാര്യങ്ങൾക്കായുള്ള പബ്ലിക് അതോറിറ്റിയുമായി സഹകരിച്ചായിരുന്നു പരിശോധന.

സലിബിയ കാർഷിക മേഖലയിൽ നടത്തിയ പരിശോധനയിൽ അഗ്നിപ്രതിരോധ-സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥലങ്ങൾ സംഘം കണ്ടെത്തി. പരിശോധനയിൽ ചട്ടങ്ങൾ ലംഘിച്ച് വെയർഹൗസുകളായി പ്രവർത്തിക്കുന്ന നിരവധി ഫാമുകൾ അധികൃതർ കണ്ടെത്തി.

നിയമലംഘനം നടത്തിയ കേന്ദ്രങ്ങൾക്കെതിരെ നോട്ടീസ് നൽകി അടച്ചുപൂട്ടാനുള്ള ഉത്തരവ് പുറപ്പെടുവിച്ചു. രാജ്യത്തുടനീളം സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും തീപിടുത്ത സാധ്യതകൾ കുറക്കുന്നതിനുമുള്ള പരിശോധനകൾ തുടരുമെന്ന് ജനറൽ ഫയർ ഫോഴ്സ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:inspectionKuwait
News Summary - Fire force inspection in Jahra: 28 agricultural centers closed down
Next Story