ഫയർഫോഴ്സ് സംഘം സൗദി അറേബ്യ സന്ദർശിച്ചു
text_fieldsകുവൈത്ത് ഫയർ ഫോഴ്സ് സംഘം സൗദി അറേബ്യ സിവിൽ ഡിഫൻസ്
ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചയിൽ
കുവൈത്ത് സിറ്റി: റെയിൽവേ പദ്ധതികളിലെ അഗ്നിസുരക്ഷാനടപടികൾ പഠിക്കുന്നതിനായി കുവൈത്ത് ഫയർഫോഴ്സ് പ്രതിനിധിസംഘം സൗദി അറേബ്യ സന്ദർശിച്ചു. കുവൈത്ത് ഫയർഫോഴ്സ് സിവിൽ പ്രൊട്ടക്ഷൻ ആക്ടിങ് ഡെപ്യൂട്ടി ചീഫ് ബ്രിഗേഡിയർ ഒമർ ഹമദിന്റെ നേതൃത്വത്തിലുള്ള സംഘം സൗദി സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.
മെട്രോ സ്റ്റേഷനുകളും സൗദി റെയിൽവേ കമ്പനിയും സംഘം സന്ദർശിച്ചു. നൂതന അഗ്നിപ്രതിരോധ സാങ്കേതികവിദ്യകൾ, അടിയന്തര പ്രതികരണ നടപടിക്രമങ്ങൾ, സുരക്ഷാ പ്രോട്ടോക്കോളുകൾ എന്നിവ മനസിലാക്കുന്നതിനായി പ്രോജക്ട് മാനേജർമാരുമായും സാങ്കേതിക സംഘങ്ങളുമായും കൂടിക്കാഴ്ച നടത്തി.
ജി.സി.സി റെയിൽവേ പദ്ധതിയുടെ ഭാഗമായി കുവൈത്തിൽ നടപടിക്രമങ്ങൾ നടന്നുവരുന്നതിനിടെ ഫയർഫോഴ്സ് മേധാവി മേജർ ജനറൽ തലാൽ അൽ റൂമിയുടെ നിർദേശപ്രകാരമായിരുന്നു സന്ദർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

