വെള്ളക്കുപ്പികള്‍ കാറിൽ ഉപേക്ഷിച്ചുപോകരുതെന്ന് അഗ്നിശമന വകുപ്പ്
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ കടുത്ത ചൂടുകാലാവസ്ഥയിൽ വെള്ളക്കുപ്പികള്‍ വാഹനത്തിൽ ഉപേക്ഷിച്ചുപോകരുതെന്ന് കുവൈത്ത് അഗ്നിശമന സേനയിലെ പബ്ലിക് റിലേഷന്‍ വകുപ്പ് മുന്നറിയിപ്പ് നല്കി. പ്രത്യേകിച്ചും പകല്‍സമയത്ത് വെള്ളക്കുപ്പികള്‍ കാറില്‍ ഉപേക്ഷിച്ചു പോകുന്നതു വലിയ അപകടത്തിന് കാരണമാവും.
സൂര്യകിരണങ്ങള്‍ വെള്ളക്കുപ്പിയില്‍ പ്രതിഫലിക്കുക വഴി കാറില്‍ തീ പടരാന്‍ സാധ്യതയുണ്ട്. പൊതുവെ കാറിലെ സീറ്റുകള്‍ തുണിയും പഞ്ഞിയും കൊണ്ടുണ്ടാക്കുന്നതാണ്. ചെറിയ തീപ്പൊരി മതി തീപടർന്ന് വലിയ അപകടം ഉണ്ടാകാനെന്ന് അധികൃതർ സൂചിപ്പിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

