ഇറാൻ ആക്രമണത്തിൽ കുവൈത്തിലെ താമസകേന്ദ്രത്തിൽ തീപ്പിടുത്തം; ആളപായമില്ല, തീനിയന്ത്രണവിധേയം
text_fieldsകുവൈത്ത് സിറ്റി: ബുധനാഴ്ച പുലർച്ചെ കുവൈത്തിന് നേരെയുള്ള ആക്രമണത്തിൽ ഇറാൻ റെസിഡൻഷ്യൽ കെട്ടിടത്തെയും ലക്ഷ്യമിട്ടു. കുവൈത്ത് സിറ്റിയിലെ ഒരു റെസിഡൻഷ്യൽ കോംപ്ലക്സിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇതിന്റെ ഭാഗമായി ബുധനാഴ്ച പുലർച്ചെയുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി കുവൈത്ത് ഫയർ ഫോഴ്‌സ് വക്താവ് ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ ഗരീബ് അറിയിച്ചു. ആക്രമണത്തിൽ ആളപായമൊന്നും സംഭവിച്ചിട്ടില്ലെന്നും ഭൗതിക നഷ്ടങ്ങളിൽ മാത്രമേ ഉള്ളൂ എന്നും അദ്ദേഹം പറഞ്ഞു. ഹിലാലി, മദീന ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള ടീമുകൾ ഉടൻ സ്ഥലത്തെത്തി തീ അണച്ചു.
ബുധനാഴ്ച പുലർച്ചെയാണ് കുവൈത്തിന് നേരെ വീണ്ടും ആക്രമണം ഉണ്ടായത്. രാജ്യത്തെ ലക്ഷ്യമിട്ട് എത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ വ്യോമപ്രതിരോധ സംവിധാനങ്ങൾ പ്രതിരോധിച്ചു. ആക്രമണ മുന്നറിയിപ്പിന്റെ ഭാഗമായി രാജ്യവ്യാപകമായി സൈറൻ മുഴങ്ങി. സ്ഥിതിഗതികൾ അധികൃതർ വിലയിരുത്തി വരികയാണ്.
സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാനും ശാന്തരായിരിക്കാനും സൈന്യം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. രാജ്യ സുരക്ഷ സംരക്ഷിക്കുന്നതിനും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുമായി സൈന്യം ജാഗ്രത പുലർത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

