കെട്ടിടത്തിൽ തീപിടിത്തം; യുവതിക്ക് പൊള്ളലേറ്റു
text_fieldsrepresentational image
കുവൈത്ത് സിറ്റി: സാൽമിയയിൽ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തം ജനറൽ ഫയർഫോഴ്സ് ഇടപെട്ട് നിയന്ത്രിച്ചു. സംഭവത്തിൽ ഏഷ്യൻ സ്വദേശിയായ ഒരു യുവതിക്ക് പൊള്ളലേറ്റു.
പത്തു നിലകളുള്ള കെട്ടിടത്തിന്റെ നാലാം നിലയിലാണ് തീപിടിത്തമുണ്ടായത്. കനത്ത പുക കെട്ടിടത്തിലുടനീളം വ്യാപിച്ചു. അഗ്നിശമന സേനാംഗങ്ങൾ ഉടൻ തന്നെ കെട്ടിടത്തിലെ താമസക്കാരെ ഒഴിപ്പിച്ച് തീ അണച്ചതായി പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു.
പൊള്ളലേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീപിടിത്തമുണ്ടായതായി സെൻട്രൽ ഓപറേഷൻസ് ഡിപ്പാർട്ട്മെന്റിന് റിപ്പോർട്ട് ലഭിച്ച ഉടനെ അൽ ബിദ, സാൽമിയ അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടതായും പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

