വീടിന് സമീപത്തെ സ്റ്റോറേജ് റൂമിന് തീപിടിച്ചു
text_fieldsകുവൈത്ത് സിറ്റി: തൈമയിൽ വീടിന് സമീപത്തെ സ്റ്റോറേജ് റൂമിൽ തീപിടിച്ചത് അഗ്നിശമന സേനാംഗങ്ങൾ നിയന്ത്രിച്ചു. ബുധനാഴ്ച ഉച്ചക്കാണ് അപകടം. ഉടൻ സ്ഥലത്തെത്തിയ അഗ്നിശമനസേന തീ കെടുത്താനുള്ള നടപടികൾ ആരംഭിച്ചു. രണ്ട് വാഹനങ്ങളിലേക്കും തീ പടർന്നു. ആളപായമില്ലാതെ തീ നിയന്ത്രണ വിധേയമാക്കിയതായി ഫയർഫോഴ്സ് അറിയിച്ചു.
ചൊവ്വാഴ്ച അർദിയ ഇൻഡസ്ട്രിയൽ ഏരിയയിലെ ഫുഡ് കമ്പനിയുടെ ബേസ്മെന്റിലും തീപിടിത്തമുണ്ടായിരുന്നു. ആർക്കും പരിക്കുകളില്ലാതെ തീ നിയന്ത്രിച്ചു. രാജ്യത്ത് താപനിലയിൽ കുറവുണ്ടെങ്കിലും തീപിടിത്ത സാധ്യതകൾ ഒഴിവായിട്ടില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

