സുബ്ഹാനിലെ ഫാക്ടറിയിൽ വൻ തീപിടിത്തം
text_fieldsസുബ്ഹാനിലെ സ്പോഞ്ച് ഫാക്ടറിയിലുണ്ടായ തീപിടിത്തം
കുവൈത്ത് സിറ്റി: കുവൈത്തിലെ സുബ്ഹാൻ പ്രദേശത്തെ സ്പോഞ്ച് ഫാക്ടറിയിൽ തീപിടിത്തം. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ആറ് അഗ്നിശമന സേന യൂനിറ്റുകളെത്തി തീ നിയന്ത്രണ വിധേയമാക്കി. ആർക്കും ഗുരുതര പരിക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല.
അഗ്നിശമന സേന മേധാവി മേജർ ജനറൽ തലാൽ മുഹമ്മദ് അൽ-റൂമിയുടെ മേൽനോട്ടത്തിൽ അഗ്നിശമന വിഭാഗം ആക്ടിങ് ഡെപ്യൂട്ടി ചീഫ് ബ്രിഗേഡിയർ ജനറൽ അഹ്മദ് ഹൈഫ് ഹമൂദിന്റെ നേതൃത്വത്തിലായിരുന്നു അഗ്നിശമന പ്രവർത്തനം.
പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി ഡയറക്ടർ ജനറൽ ഷംലാൻ ഹമൂദ് അൽ-ജുഹൈദലി അപകടസ്ഥലം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

