Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫർവാനിയയിൽ കെട്ടിടത്തിന്റെ മേൽക്കൂരയിൽ തീ പിടിച്ചു
text_fieldsbookmark_border
തീപിടിത്തത്തിൽ നശിച്ച വസ്തുക്കൾ
കുവൈത്ത് സിറ്റി: ഫർവാനിയയിൽ കെട്ടിടത്തിന്റെ മേൽക്കൂരയിൽ സ്ഥാപിച്ചിരുന്ന മെറ്റൽ പാനലുകളിൽ തീ പിടിച്ചു. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞാണ് സംഭവം. ഉടൻ സഥലത്ത് എത്തിയ അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കി. ഫർവാനിയ, സബാഹ് അൽ നാസർ അഗ്നിശമന കേന്ദ്രങ്ങളിൽ നിന്നുള്ള സംഘങ്ങൾ സംഭവസ്ഥലത്ത് വേഗത്തിൽ പ്രതികരിക്കുകയും കെട്ടിടത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് തീ പടരുന്നത് തടയുന്നതിന് മുമ്പ് തീ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുകയും ചെയ്തു. പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെടാതെ അഗ്നിശമന പ്രവർത്തനം പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

