മുത്ലയിൽ നിർമാണത്തിലിരുന്ന വാട്ടർ ടവറിൽ തീപിടിത്തം
text_fieldsഅഗ്നിരക്ഷാ സേന തീ അണക്കുന്നു
കുവൈത്ത് സിറ്റി: മുത്ലയിൽ നിർമാണത്തിലിരുന്ന വാട്ടർ ടവറിൽ തീപിടിത്തം. സംഭവത്തിൽ ടവറിൽ ചെറിയ നാശനഷ്ടങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂവെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം വക്താവ് എൻജിനീയർ ഫാത്തിമ ജവഹർ ഹയാത്ത് അറിയിച്ചു.അഗ്നിശമന സേന ഉടനടി ഇടപെട്ടു തീ നിയന്ത്രണവിധേയമാക്കി. സമയക്രമം അനുസരിച്ച് പദ്ധതി നിർമാണം പൂർത്തിയാക്കുമെന്നും അവർ വ്യക്തമാക്കി.
അപകട കാരണം കണ്ടെത്തുന്നതിന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കും. പെട്ടെന്നുള്ള പ്രതികരണത്തിനും സംഭവസ്ഥലത്ത് എത്തി നടപടികൾ സ്വീകരിച്ചതിനും ഫയർ ഫോഴ്സിനും ആഭ്യന്തര മന്ത്രാലയത്തിനും എൻജിനീയർ ഫാത്തിമ ജവഹർ ഹയാത്ത് നന്ദിയും കടപ്പാടും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

