നിർമാണത്തിലിരുന്ന കെട്ടിടത്തിലും അപ്പാർട്മെന്റിലും തീപിടിത്തം
text_fieldsതീപിടിച്ച കെട്ടിടം
കുവൈത്ത് സിറ്റി: ദാസ്മാനിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ തീപിടിച്ചു. ഹിലാലി, സിറ്റി, ശഹീദ്, സാൽമിയ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ സഥലത്തെത്തി തീപിടിത്തം നിയന്ത്രണവിധേയമാക്കി. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. ആർക്കും കാര്യമായ പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. മംഗഫിലെ അപ്പാർട്മെന്റിലും കഴിഞ്ഞ ദിവസം തീപിടിത്തമുണ്ടായി. തിങ്കളാഴ്ച പുലർച്ചയായിരുന്നു സംഭവം.
മംഗഫിലെ തീപിടിച്ച അപ്പാർട്മെന്റ്
മംഗഫ്, ഫഹാഹീൽ കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. അപകടത്തിൽ ആർക്കും പരിക്കുകളൊന്നും റിപ്പോർട്ടു ചെയ്തിട്ടില്ല. തീപിടിത്തത്തിൽ അപ്പാർട്മെന്റിലെ നിരവധി വസ്തുക്കൾ നശിച്ചു. താപനില ഉയർന്നതോടെ രാജ്യത്ത് തീപിടിത്ത കേസുകൾ വർധിച്ചിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സ്ഥാപനങ്ങളിലും അപ്പാർട്മെന്റുകളിലും അഗ്നി പ്രതിരോധ സംവിധാനങ്ങൾ ഉറപ്പുവരുത്തണമെന്നും അധികൃതർ ഉണർത്തി. അപകടങ്ങൾ സംഭവിച്ചാൽ ഉടൻ ഫയർ ഫോഴ്സിനെ വിവരമറിയിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

