ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ തീപിടിത്തം
text_fieldsഅഗ്നിശമന സേനാ സംഘങ്ങൾ തീ അണക്കുന്നു
കുവൈത്ത് സിറ്റി: ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലെ ബേസ്മെന്റിൽ തീപിടിത്തം. വെയർഹൗസായി ഉപയോഗിച്ചിരുന്ന ഒരു മുറിയിലാണ് തീപിടിച്ചത്.വിവിധ കേന്ദ്രങ്ങളിൽനിന്നുള്ള അഗ്നിശമന സേനാ സംഘങ്ങൾ ഉടൻ സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു.അഗ്നിശമന സെക്ടർ ഡെപ്യൂട്ടി ചീഫ് ബ്രിഗേഡിയർ ഒമർ ഹമദും സ്ഥലത്തെത്തി പ്രവർത്തനങ്ങൾക്ക് മേൽനോട്ടംവഹിച്ചു.
റിപ്പോർട്ട് ലഭിച്ചയുടനെ ഷുവൈഖ് ഇൻഡസ്ട്രിയൽ, ഷഹീദ്, അർദിയ, മിഷ്രിഫ്, ഷദാദിയ, മദീന, സപ്പോർട്ട് സെന്ററുകൾ എന്നിവിടങ്ങളിൽനിന്നുള്ള സംഘങ്ങൾ അതിവേഗത്തിലെത്തി തീ അണക്കാൻ ശ്രമം ആരംഭിച്ചതായും വൈകാതെ തീ നിയന്ത്രണവിധേയമാക്കിയതായും കുവൈത്ത് ഫയർ സർവിസ് ഡയറക്ടറേറ്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

